കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ നുണയന് എം വി ഗോവിന്ദനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വീണാ ജോര്‍ജ്ജിന്റെ കഴുത്ത് ഞെരിച്ചെന്ന പെരുംനുണ പറഞ്ഞയാളാണ് എം വി ഗോവിന്ദനെന്നും മറ്റാരെങ്കിലും ഇങ്ങനെ നുണ പറയുമോ എന്നും വി ഡി സതീശന് ചോദിച്ചു.

ആ നുണയാണ് നോബേല്‍ സമ്മാനത്തിന് അയക്കേണ്ടതെന്നും എം വി ഗോവിന്ദനേ കിട്ടൂ, മറ്റാര്‍ക്കും കിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. വി ഡി സതീശന് നൊബേല്‍ സമ്മാനത്തിനായി നുണ പറയുകയാണ് എന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ബിജെപിയെ ജയിപ്പിക്കാന്‍ സിപിഐഎം മനപ്പൂര്‍വ്വം നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയാണ് എന്‍എംആര്‍ റസാഖെന്നും ബിജെപിയും സിപിഐഎമ്മും തമ്മില്‍ കച്ചവടമാണ് നടക്കുന്നതെന്നും വി ഡി സതീശന് പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ നൂലില്‍ കെട്ടിയിറക്കിയ ബിസിനസുകാരനാണെന്നും അദ്ദേഹത്തില്‍ നിന്ന് രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.