പാലാ :പുള്ളിക്കാരൻ ആള് കുഴപ്പക്കാരനല്ല ;കുറെ ആൾക്കാര് ചുമ്മാ ഓരോന്ന് പ്രചരിപ്പിക്കുന്നതാ .ജോസ് കെ മാണിയെ കുറിച്ചുള്ള ചർച്ചകളിൽ സിപിഎം ,സിപിഐ അണികളുടെ പൊതുവിലുള്ള സംസാര ശൈലി ഇങ്ങനെയാണ് .കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ നിശാ ജോസ് കെ മാണിയെ പോലും വ്യക്തി ഹത്യ ചെയ്യുന്ന കഥകൾ ഏറെയായിരുന്നു .അവരുടെ ചുരിദാറു തന്നെ 25000 രൂപയുടേതാ.ചെരുപ്പ് അമേരിക്കയിൽ നിന്നും കൊറിയറിൽ വരുത്തിയതാ അതിനും ആകും ഇരുപതിനായിരം രൂപാ .എന്നൊക്കെ പ്രചാരണം നടന്നപ്പോൾ വിശ്വസിക്കാനും ആൾക്കാർ ഏറെയായിരുന്നു .

2021 ലെ തെരെഞ്ഞെടുപ്പിൽ സിപിഎം ;സിപിഐ അണികൾക്കുണ്ടായിരുന്ന നിസ്സംഗത ഒക്കെ മാറിയത് അവരുടെ വാക്കുകളിൽ തെളിഞ്ഞു കാണാം .പ്രചാരണ പ്രവർത്തനങ്ങളിൽ അവരിപ്പോൾ സജീവമായി ഇടപെടുന്നുണ്ട്.സജേഷ് ശശി ;ലാലിച്ചൻ ജോർജ് ;ഷാർലി മാത്യു ;കെ കെ ഗിരീഷ്;വി ആർ രാജേഷ് ഒക്കെ ഇപ്പോൾ സജീവമായി രംഗത്തുണ്ട് .പി കെ ഷാജകുമാറും ;ബാബു കെ ജോർജിന്റെയും നേതൃത്വത്തിൽ സിപിഐ അണികളും പ്രചാരണം കൊഴുപ്പിക്കുന്നുണ്ട് .പ്രശാന്ത് നന്ദകുമാർ ;ഔസേപ്പച്ചൻ ഓടയ്ക്കൽ ;ഷാജി കടമല തുടങ്ങിയ ഘടക കക്ഷി നേതാക്കളും എണ്ണയിട്ട യന്ത്രം പോലെയുണ്ട്.കേരളാ കോൺഗ്രസ് ബി കുടുംബ സംഗമം നടത്താനുള്ള ഒരുക്കത്തിലാണ് .ഏതാനും ആഴ്ചകൾക്കു മുൻപ് കേരളാ കോൺഗ്രസ് ബി പായപ്പറിൽ നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തത് ജോസ് കെ മാണി ആയിരുന്നു .

ഇന്നലെ നടന്ന നിയോജക മണ്ഡലം കൺവൻഷനും ആവേശകരമായിരുന്നു.ഘടക കക്ഷി നേതാക്കളെല്ലാവരും അണികളെയുമായി എത്തിച്ചേർന്നത് പാലായിൽ ഇത്തവണ മാറ്റം ഉറപ്പിച്ച് തന്നെയാണ്.പാലായുടെ കിഴക്കൻ പ്രദേശങ്ങളിൽ വോട്ട് കുറവാണെങ്കിലും അവരെയും മുഖ്യധാരയിൽ ചേർത്ത് നിർത്തി മുന്നേറാനുള്ള ശക്തമായ പ്രചാരണ പരിപാടികളാണ് ഇപ്പോൾ നടക്കുന്നത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ