പുതുപ്പള്ളി:പുതുപ്പള്ളിയുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന വിജയമായിരിക്കും ഇത്തവന്ന പുതുപ്പള്ളിയിൽ ഉണ്ടാവുന്നതെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ അഭിപ്രായപ്പെട്ടു. പാമ്പാടിയിൽ യു.ഡി.എഫ് പുതുപ്പള്ളി നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിന്ദ ന്ന ചാണ്ടി ഉമ്മൻ .

പള്ളി പാരിഷ് ഹാളും പരിസരവും തിങ്ങി നിറഞ്ഞ സദസിനോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടാണ് ചാണ്ടി ഉമ്മൻ്റെ പ്രസംഗം മുന്നേറിയത്.പുതുപ്പള്ളി ഫെസ്റ്റ് നമ്മൾ വിജയ കരമായി നടത്തിയപ്പോൾ ആരോപണ പുകമറ സൃഷ്ടിച്ചു .എന്നാൽ ഞാൻ പറയുന്നു പുതുപ്പള്ളി ഫെസ്റ്റ് ഇനി പത്ത് ദിവസമാക്കും. ആരോപണം ഉന്നയിച്ചാൽ പോരാ തെളിയിക്കാൻ നിങ്ങളെ വെല്ലുവിളിക്കുകയാണെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ കൂട്ടി ചേർത്തു.

തുടർന്ന് കെ.സി വേണുഗോപാലിനെ നോക്കി പറഞ്ഞ് .യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ പുതുപ്പള്ളിക്ക് ഐ.ടി പാർക്ക് ഒരെണ്ണം വേണമെന്നും ചാണ്ടി ഉമ്മൻ സൂചിപ്പിച്ചു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ