Kerala

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതി; CPIM നേതാവ് അലൻ മാത്യു ഒളിവിൽ

പത്തനംതിട്ട: റാന്നിയിൽ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഐഎം മുൻ ഏരിയ കമ്മിറ്റി അംഗം അലൻ മാത്യു ഒളിവിൽ.

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നാണ് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ അലൻ മാത്യുവിനെതിരായ പരാതി. അലനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിരിക്കയാണ് റാന്നി പൊലീസ്.

യുവതിയുടെ മൊഴിപ്രകാരം അലൻ മാത്യുവിനെതിരെ റാന്നി പോലീസ് കേസെടുത്തിരുന്നു. വിവാഹ മോചിതയായ യുവതിയും അലനും തമ്മിൽ ഏറെ നാളത്തെ പരിചയമുണ്ടായിരുന്നു. ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പല തവണ വിവിധ ഇടങ്ങളിൽ വെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

വിവാഹ വാഗ്ദാനം നൽകി തന്നെ വഞ്ചിക്കുകയായിരുന്നു എന്നും ഇവർ പറയുന്നുണ്ട്. അതേസമയം ആത്മഹത്യാശ്രമം നടത്തിയ യുവതി നിലവിൽ ചികിത്സയിൽ തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top