Kerala

റാന്നി UDF സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ; പഴകുളം മധുവോ രാഹുലിന്റെ ഗോഡ്ഫാദർ?

പത്തനംതിട്ട: റാന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധുവിന്റെ പ്രചാരണത്തിനിടയിലേക്ക് കടന്നുവന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.

പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ റോഡ് ഷോയ്ക്കിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഔദ്യോഗിക കാറിൽ എത്തിയത്. പ്രവർത്തകർക്ക് കൈ കൊടുത്ത് സംസാരിച്ച രാഹുലിനെ ചിലർ ഷാൾ അണിയിച്ചു.

അതേസമയം പ്രചാരണത്തിനായല്ല എത്തിയതെന്നും പാലക്കാട് നിന്നും അടൂരിലേക്ക് പോകുന്ന വഴിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. റോഡിൽകൂടി യാത്ര ചെയ്യുകയാണ്. പാലക്കാട് നിന്നും വരികയാണ്. പ്രചാരണത്തിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top