Kerala

പ്രസവം വീട്ടിൽ വെച്ച് നടത്തി യുവതി മരിച്ച സംഭവം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

തൃശൂര്‍: വീട്ടില്‍ വെച്ച് പ്രസവം നടത്തിയതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍അന്വേഷണം. പ്രസവത്തിനു ശേഷം മരിച്ച നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും. ഫോറന്‍സിക് വിഭാഗത്തിന്റേതാണ് തീരുമാനം.

കുഞ്ഞിന്റെ മരണ കാരണം ഇപ്പോഴും അവ്യക്തമാണ്. ജനുവരിയിലാണ് മുഹ്‌സിനയുടെ പ്രസവം നടന്നത്. ആറു ദിവസത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ നടത്തിയിരുന്നില്ല. പ്രസവശേഷം പരിചരണം ലഭിക്കാത്തതാണ് കുഞ്ഞിന്റെ മാതാവ് മുഹ്‌സിനയുടെ മരണ കാരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top