Kerala

ചങ്ങനാശേരിയിൽ ജോബ് മൈക്കിളിനെ വിജയിപ്പിച്ചവർ ജോസ് കെ മാണിക്കായി പാലായിൽ രംഗത്ത്

പാലാ :2021 ൽ ചങ്ങനാശേരിയിൽ ജോബ് മൈക്കിളിനെ വിജയിപ്പിച്ചവർ പാലായിൽ ജോസ് കെ മാനിക്കായി രംഗത്ത്.മണിമലയിലുള്ള മൂന്നോളം കലാകാരന്മാരാണ് ബ്രഷുമായി രംഗത്തുള്ളത് .ചുവരെഴുത്ത് പ്രാഥമികമായ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനമായതിനാൽ ഇപ്പോൾ നല്ല തിരക്കാണ് .ഇപ്പോൾ ചുവരെഴുത്ത് കലാകാരന്മാരെ കിട്ടാനില്ലാത്തത് ഉള്ളവർക്ക് അനുഗ്രഹമാണെന്നു കോട്ടയം മീഡിയയോട് പറഞ്ഞു .

സാധനങ്ങൾക്കെല്ലാം ഭയങ്കര വില കയറ്റമാണ് .അതുകൊണ്ടു തന്നെ ചതുര അടിക്കാണ്‌ കൂലി വാങ്ങുന്നത് .പറയുന്ന കൂലി ലഭിക്കുന്നതിനാൽ തങ്ങൾ സംതൃപ്തരാണെന്നു മൂവരും പറഞ്ഞു .തങ്ങൾക്കു തങ്ങളുടെതായ രാഷ്ട്രീയമുണ്ടെങ്കിലും എല്ലാ പാർട്ടിക്കാരുടെയും ചുവരെഴുത്തിനു പോകുമെന്ന് മൂവരും പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top