കോന്നിയിലേക്കില്ലെന്ന് സ്ഥിരീകരിച്ച് അടൂർ പ്രകാശ്. പാർട്ടി എടുക്കുന്ന തീരുമാനം മാനിക്കുന്നു. പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർഥിയെ കോന്നിയിൽ വിജയിപ്പിക്കും.

പാർട്ടി പറയുന്നിടത്ത് പ്രവർത്തിക്കുക എന്നാണ് രാഷ്ട്രീയ വിശ്വാസമെന്നും അടൂർ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോന്നിയിൽ പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കും.

കേരളം മുഴുവൻ യുഡിഎഫിന്റെ വിജയത്തിനായി ഇറങ്ങുമെന്നും അടൂർ പ്രകാശ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു., ഇടതുഭരണം കേരളത്തിൽ അവസാനിപ്പിക്കുമെന്നും അദേഹം പറഞ്ഞു.