കോട്ടയം: ഏറ്റുമാനൂരിൽ അവസാന നിമിഷം സ്ഥാനാർഥിയെ മാറ്റി കോൺഗ്രസ്. പ്രചരണം തുടങ്ങിയ ജോസഫ് വാഴയ്ക്കനെ മാറ്റി നാട്ടകം സുരേഷ് മത്സരിക്കും. ഈഴവ പ്രതിനിധ്യം പരിഗണിച്ചാണ് മാറ്റം. നാട്ടകം സുരേഷിനെ പരിഗണിച്ച കാഞ്ഞിരപ്പള്ളി സീറ്റിൽ റോണി കെ.ബേബി മത്സരിക്കും.

അതേസമയം സ്ഥാനാർഥിത്വം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കണ്ണൂരിൽ പരിഗണിക്കുന്ന ടി.ഒ. മോഹനൻ പറഞ്ഞു. കെ. സുധാകരൻ കണ്ണൂരിൽ പ്രചാരണം നയിക്കുമെന്നും യുഡിഎഫിന് വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംപിമാർ മത്സരിക്കേണ്ടന്ന ഉറച്ച തീരുമാനം ഹൈമാൻഡ് സ്വീകരിച്ചതോടെയാണ് സുധാകരനെ മറികടന്ന് മോഹനനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.