കോട്ടയം:അയർക്കുന്നം വില്ലേജ് ഓഫീസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ജോലി ചെയ്തു വരുന്ന നസറുദ്ദീൻ എന്നയാൾ ലൊക്കേഷൻ സ്കെച്ച് വാങ്ങാനായി വില്ലേജ് ഓഫീസിൽ എത്തിയ പരാതിക്കാരൻ നിന്നും 700 രൂപ കൈക്കൂലി വാങ്ങുന്നതിനിടയ്ക്ക് കോട്ടയം കിഴക്കൻ മേഖല വിജിലൻസ് അറസ്റ്റ് ചെയ്തു.

വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് ബിനു ആറിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് കിഴക്കൻ മേഖല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ ഉദ്യോഗസ്ഥൻ നാളുകളായി വിജിലൻസിന്റെ നിരീക്ഷണത്തിൽ ഇരുന്ന ആളാണ്. പ്രതിയെ നാളെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കുന്നതാണ്.