Kerala

വൈക്കം സീറ്റ്‌ തരാമെന്ന് പറഞ്ഞു പറ്റിച്ചു; കോൺഗ്രസിനെതിരെ സണ്ണി എം കപിക്കാട്

കോട്ടയം: കോണ്‍ഗ്രസ് രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ലെന്ന് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട്. സീറ്റ് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വാക്കുനല്‍കിയിരുന്നെന്നും വാക്ക് പാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

യുഡിഎഫ് ഇങ്ങോട്ടുവന്ന് സീറ്റ് ഓഫര്‍ ചെയ്തതാണെന്നും രാഷ്ട്രീയ സാഹചര്യം അനുസരിച്ച് തീരുമാനങ്ങൾ മാറ്റാനുളള അവകാശം അവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ പറ്റിച്ചു എന്ന വാക്കില്ലെന്നും അവർക്ക് വാക്കുപാലിക്കാൻ കഴിഞ്ഞില്ലെന്നും സണ്ണി എം കപിക്കാട് വ്യക്തമാക്കി.

വൈക്കത്ത് സണ്ണി എം കപിക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ വൈക്കത്ത് കെ ബിനിമോനെയാണ് പാർട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top