കൊച്ചി: ബിജെപിയിൽ നിന്നും പുറത്താക്കിയ നടപടിക്കെതിരെ പ്രതികരിച്ച് അഡ്വ. നോബിൾ മാത്യു. നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

പിന്നാലെ ബിജെപി നേതാവ് ജോർജ് കുര്യനെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഇപ്പോൾ നോബിൾ മാത്യു രംഗത്തെത്തിയിട്ടുള്ളത്. തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ കാരണം ജോർജ് കുര്യൻറെ കുടില തന്ത്രങ്ങൾ ആണെന്നായിരുന്നു നോബിളിന്റ വെളിപ്പെടുത്തൽ.

ജോർജ് ചെയ്ത പല കാര്യങ്ങളും തനിക്കറിയാമെന്നും അതെല്ലാം പുറത്തുപറയേണ്ടി വരുമെന്നും നോബിൾ മാധ്യമങ്ങളോട് പ്രതികരിച്ചു. താഴെ തട്ടിൽ നിന്ന് തൻ്റെ പേരാണ് ഉണ്ടായിരുന്നതെന്നും ജോർജ് കുര്യൻ്റെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.