പാലാ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ വി. യൗസേപ്പിതാവിൻ്റെ മരണത്തിരുന്നാളിന് ഇന്ന് വൈകുന്നേരം 5:15 തീർത്ഥാടന കേന്ദ്രം കുർബാനയെ തുടർന്ന് തീർത്ഥാടന കേന്ദ്രം വികാരി ബഹു. ഫാ.ജോസഫ് തടത്തിൽ കൊടിയേറ്റ് നിർവഹിക്കും.

മാർച്ച് 18 ബുധൻ വൈകുന്നേരം 5 മണിക്ക് ലദീഞ്ഞ് ആഘോഷമായ വിശുദ്ധ കുർബാന പുറത്തു നമസ്കാരം.പ്രധാന തിരുനാൾ ദിനമായ മാർച്ച് 19 വ്യാഴാഴ്ച വൈകുന്നേരം 4 നാലുമണിക്ക് ചെണ്ടമേളം 4:20 ന് പ്രസുദേന്തി വാഴ്ച, 4:30 ന് ആഘോഷമായ തിരുനാൾ റാസ ,സന്ദേശം പ്രദക്ഷിണം , പരിശുദ്ധ കുർബാനയുടെ ആശിർവാദം,

ജോസഫ് നാമധാരികളുടെ സംഗമം, ഊട്ടുനേർച്ച എന്നിവയുണ്ടായിരിക്കും.ഏവരെയും തിരുനാൾ തിരുകർമ്മങ്ങളിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.