Kottayam

അപ്പനും മോനും തെരഞ്ഞെടുപ്പ് ഗോദയിൽ; പാലായിൽ ഷോണും പൂഞ്ഞാറിൽ പി സി. ജോർജും BJP സ്ഥാനാർഥികൾ

NDA യുടെ ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി സീറ്റുകളിലെ സ്ഥാനാർഥികളെ നാളെയും മറ്റന്നാളുമായി പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പാലാ നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ആണ് ഇത്തവണ മത്സരിക്കുക. ഹൈകോടതി അഭിഭാഷകനായ ഷോൺ പൂഞ്ഞാർ മുൻ എംഎൽഎ അരുവിത്തുറ പ്ലാത്തോട്ടത്തിൽ പിസി ജോർജിന്റെയും പാലാ ഇടപ്പാടി പറമുണ്ടയിൽ ഉഷാ ജോർജിന്റെയും മകനാണ്.

പൂഞ്ഞാറിൽ ബിജെപി ദേശീയ കൗൺസിൽ അംഗം ആയ പൂഞ്ഞാർ മുൻ എം എൽ എ കൂടിയായ പി സി ജോർജിന് ആണ് ഇത്തവണയും സീറ്റ്‌. കഴിഞ്ഞ തവണ ജയിച്ച സെബാസ്റ്റ്യൻ കുളത്തുങ്കൽ ആണ് ഇത്തവയും ഇടത് സ്ഥാനാർഥി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top