Kerala

പിണറായി ഭരണം തൃപ്തികരം: സര്‍ക്കാരില്‍ നിന്ന് നല്ല തീരുമാനങ്ങളുണ്ടായി; പ്രശംസിച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

കണ്ണൂര്‍: പിണറായി സര്‍ക്കാരിന്റെ ഭരണം തൃപ്തികരമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കഴിഞ്ഞ 5 വര്‍ഷക്കാലം സാമാന്യം തൃപ്തികരമായ ഭരണം നടത്തിയെന്നാണ് വിലയിരുത്തല്‍, നല്ല തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായി.

എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് പല കാര്യങ്ങളിലും വ്യക്തത വരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞത്. സമയബന്ധിതമായി ചില കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ കുറെ കൂടി മെച്ചപ്പെട്ട പ്രതികരണങ്ങള്‍ക്ക് സാധ്യതയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് ജെബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം സമയബന്ധിതമായി തീരുമാനം എടുത്തിരുന്നെങ്കില്‍ കുറെ കൂടി സ്വീകാര്യത സര്‍ക്കാരിന് ലഭിക്കുമായിരുന്നു. അവസാന സമയത്താണെങ്കിലും ഇക്കാര്യങ്ങളില്‍ കൃത്യത വരുത്തിയതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top