എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ മത്സരിക്കും. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം. ഏലത്തൂർ – എ കെ ശശീന്ദ്രൻ, കുട്ടനാട് – തോമസ് കെ തോമസ്. മലപ്പുറം – കെ റ്റി മുജീബ് എന്നിവർ മത്സരിക്കും. ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്നു വന്ന പ്രതിഷേധം ദേശീയ നേതൃത്വം പരിഗണിച്ചില്ല. മന്ത്രി എ.കെ.ശശീന്ദ്രന്റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂരില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വത്തിന് വിട്ടിരുന്നു.

ഏഴ് തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും ഒന്‍പത് കൊല്ലം മന്ത്രിയുമായ ശശീന്ദ്രന് വീണ്ടും മത്സരിക്കുന്നതില്‍ പിസി ചാക്കോ യോജിക്കുന്നില്ല. സീറ്റ് ലഭിച്ചില്ലെങ്കില്‍ ശശീന്ദ്രന് പാര്‍ട്ടി പിളര്‍ത്തുമെന്ന ആശങ്ക മറ്റ് നേതാക്കള്‍ക്കുണ്ടായിരുന്നു.

എലത്തൂരിലെ സീറ്റ് തര്‍ക്കം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുന്നതിനായി തോമസ് കെ തോമസ് അദ്ദേഹത്തെ കണ്ടിരുന്നു.എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.