Kerala

നിയമസഭാ തിരഞ്ഞെടുപ്പിന് എൻ ഡി എ പൂർണ്ണ സജ്ജം:മാർച്ച് 20 ന് പാലായിൽ വൻ പ്രകടനം ;രാജീവ് ചന്ദ്ര ശേഖർ ;തുഷാർ വെള്ളാപ്പള്ളി ;സാബു ജേക്കബ്ബ് പ്രസംഗിക്കും

 

പാലാ :കേരള നിയമസഭയിലേക്ക് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന്, ദേശീയ ജനാധിപത്യ സഖ്യം പാലാ നിയോജക മണ്ഡലം, സംഘടനാ പ്രവർത്തനത്തിൽ പൂർണ്ണ സജ്ജമാണെന്നും 217 ബൂത്തുകളിലും ശക്തമായ സഘടനാ അടിത്തറയും കമ്മിറ്റികളും രൂപീകരിച്ചതായി പാലാ നിയോജക മണ്ഡലം ഇൻചാർജും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഷോൺ ജോർജ്.

മാർച്ച് 20 വൈകിട്ട് പാലായിൽ ബഹുജന റാലിയും പൊതു സമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പൊതുസമ്മേള്ളനം ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ട്വന്റി  20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് ഉൾപ്പെടെയുള്ള എൻഡിഎ സംസ്ഥാന നേതാക്കൾ യോഗത്തെ അഭിസംബോധന ചെയ്യും എന്നും ഷോൺ ജോർജ് അറിയിച്ചു.

പതിനായിരം പേരുടെ പ്രകടനമാണ് എൻ ഡി എ ഉദ്ദേശിക്കുന്നത്.എൽ ഡി എഫ് വികസന സന്ദേശ യാത്രയിലൂടെയും ;യു  ഡി എഫ് പുതുയുഗ യാത്രയിലൂടെയും തങ്ങളുടെ ശക്തി വെളിവാക്കിയപ്പോൾ എൻ ഡി എ യും തങ്ങളുടെ ശക്തി വെളിവാക്കാനുള്ള പുറപ്പാടിലാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top