Kottayam

രാമപുരത്ത് തോടുകളിലും പരിസരങ്ങളിലും മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക: നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

രാമപുരം: ശുചിത്വ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി രാമപുരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. പഞ്ചായത്തിലെ തോടുകളുടെ സമീപത്ത് മാലിന്യം തള്ളുന്ന സംഭവങ്ങളെ കുറിച്ച് നിരന്തരം പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമായും ഈ സ്ഥലങ്ങളിലായി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.

ക്യാമറകളുടെ സാങ്കേതിക സംവിധാനങ്ങൾ പൂർത്തിയാക്കിയ ശേഷം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പൊതു സ്ഥലങ്ങളിൽ അനധികൃതമായി മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

തോടുകളും പരിസര പ്രദേശങ്ങളും ശുചിയായി നിലനിർത്താനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും ഈ നടപടി സഹായകരമാകുമെന്ന് പഞ്ചായത്ത് പ്രതീക്ഷിക്കുന്നു. കൂടാതെ പൊതുഇടങ്ങളിലെ നിയമലംഘനങ്ങളും മറ്റു കുറ്റകൃത്യങ്ങളും തടയുന്നതിനും നിരീക്ഷണ ക്യാമറകൾ സഹായകരമാകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. കെ. ശാന്തറാം വിലയിരുത്തി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top