തൃശൂര്‍: മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ എംപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍.

സുധാകരന് വഴിയാധാരം ആകില്ലെന്നും നിരവധി പേര് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

കെ കരുണാകരനോട് അനീതി കാണിച്ചവര്‍ കെ സുധാകരനോട് അനീതി കാട്ടുന്നതില്‍ അതിശയമില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കണ്ണൂരിലെ സീറ്റ് തർക്കത്തിനിടെയാണ് പത്മജ വേണുഗോപാലിന്റെ നീക്കം.