Kerala

ഇലവീഴാപൂഞ്ചിറ ടൂറിസം വികസനം 2 കോടി – ജോസ്.കെ.മാണി എം.പി

 

കോട്ടയം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയുടെ ടൂറിസം വികസനത്തിൻ്റെ ഭാഗമായി ഇലവീഴാപൂഞ്ചിറയുടെ ടൂറിസം സർക്യൂട്ട് സെൻ്റർ ആയ കനാൻ നാട് ജംഗ്ഷനിൽ നിന്ന് മുനിയറ ഗുഹയിലേയ്ക്കും മലങ്കര ഡാം വ്യൂ പോയിൻ്റിലേയ്ക്കും പോകുന്ന ഇലവീഴാപൂഞ്ചിറ –

കനാൻ നാട് – മുനിയറ ഗുഹ റോഡിൻ്റെ തുടക്ക ഭാഗമായ കനാൻതോടിന് കുറുകെ പാലവും ചെക്ക് ഡാമും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോസ്.കെ.മാണി എം.പി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയ്ക്ക് നല്കിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് കോടി രൂപ അനുവദിച്ചത്.

സാങ്കേതിക അനുമതി ലഭിച്ച ഈ പദ്ധതിയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ഈ പദ്ധതി പൂർത്തിയാകുമ്പോൾ ഇവിടം കാണുവാൻ എത്തുന്ന ആയിരക്കണക്കിന് വിനോദ സഞ്ചാരികൾക്കും നാട്ടുക്കാർക്കും വളരെ ഏറെ ഗുണം ചെയ്യുമെന്നും പദ്ധതി പ്രദേശ സന്ദർശനവേളയിൽ പൗരാവലി നല്കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു ജോസ്.കെ.മാണി എം.പി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top