മലപ്പുറം: നജീബ് കാന്തപുരത്തിനെതിരെ പെരിന്തൽമണ്ണയിൽ പോസ്റ്ററുകൾ പ്രത്യക്ഷപെട്ടു. പട്ടാമ്പി റോഡ്, കരിങ്കല്ലത്താണി എന്നിവിടങ്ങളിൽ ആണ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നജീബ് പെരിന്തൽമണ്ണയിൽ വേണ്ടെന്നും കഴിവും പ്രാപ്തിയുമുള്ള മൂന്ന് യുവ നേതാക്കൾ പെരിന്തൽമണ്ണയിൽ ഉണ്ടെന്നുമാണ് പോസ്റ്ററിൽ പറയുന്നത്. കെ മുസ്തഫ, എ കെ നാസർ മാസ്റ്റർ, ഉസ്മാൻ താമരത്ത് തുടങ്ങിയവരുടെ പേരുകളും പരാമർശിക്കുന്നുണ്ട്. ഇവർ മത്സരിക്കാൻ യോഗ്യരെന്നാണ് എഴുതിയിട്ടുള്ളത്. യ്മെന്റ് സീറ്റ് അവസാനിപ്പിക്കണമെന്നും പോസ്റ്ററിൽ ഉണ്ട്.

അതേസമയം ബോർഡ് സ്ഥാപിച്ചതിന് പിന്നിൽ എൽഡിഎഫെന്നാണ് മുസ്ലിം ലീഗിന്റെ ആരോപണം. യുഡിഎഫിൽ ആശയക്കുഴപ്പം ഉണ്ടാക്കാനല്ല ശ്രമാണെന്നും ലീഗ് ആരോപണമുന്നയിച്ചു. മുസ്‌ലിം ലീഗ് പോരാളികൾ എന്ന പേരിൽ ആണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.