Kottayam

ഗ്യാസ് വിതരണം നിലച്ചാൽ അടുക്കള നിലയ്ക്കും ,അടുക്കള നിലച്ചാൽ രാജ്യം തന്നെ സ്തംഭിക്കും: പ്രൊഫ: ലോപ്പസ് മാത്യു

പാലാ: ഗ്യാസ് വിതരണം നിലച്ചാൽ രാജ്യം തന്നെ സ്തംഭിക്കുമെന്ന് കേന്ദ്രം മനസിലാക്കണമെന്ന് പ്രൊഫസർ ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു. ജനജീവിതം സ്തംഭിപ്പിക്കുന്ന ഗ്യാസ് ക്ഷാമത്തിനെതിരെ എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലോപ്പസ് മാത്യു.

ലാലിച്ചൻ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ ധർണ്ണ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.എൽ.ഡി.എഫ് കൺവീനർ ബാബു കെ ജോർജ് സ്വാഗതവും ,മുൻ കൗൺസിലർ ബൈജു കൊല്ലമ്പറമ്പിൽ നന്ദിയും പറഞ്ഞു. പി.കെ ഷാജകുമാർ ,സജേഷ് ശശി ,ഷാർലി മാത്യു ,ജോസുകുട്ടി പൂവേലി, കെ അജി ,ബേബി ഉഴുത്തുവാൽ ,പെണ്ണമ്മ ജോസഫ് ,പ്രശാന്ത് നന്ദകുമാർ (കെ.സി.ബി) രമേഷ് ബാബു ,ജോസ് കുറ്റിയാനിമറ്റം ,ഷാജി കടമല, ജോസ് പാറേക്കാട്ടിൽ ,കൗൺസിലർ ജോർജുകുട്ടി ചെറുവള്ളി എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top