അമ്പലപ്പുഴയിൽ മത്സര സാധ്യത തള്ളാതെ വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ. സ്ഥാനാർഥിത്വം തീരുമാനിക്കുന്നത് പാർട്ടി ആണെന്നും വി എ അരുൺകുമാർ പ്രതികരിച്ചു. ജി സുധാകരൻ മത്സരിക്കുന്ന കാര്യം അറിയില്ലെന്നും വി എ അരുൺകുമാർ പറഞ്ഞു.

ജി സുധാകരനുമായി വ്യക്തിപരമായ ബന്ധമാണുള്ളത്, അദ്ദേഹം മത്സരിക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് താൻ അല്ലെന്നും അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അരുൺകുമാർ പറഞ്ഞു.