Kerala

പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ വി. യൗസേപ്പിതാവിൻ്റെ മരണത്തിരുനാൾ മാർച്ച് 17, 18 , 19 (ചൊവ്വ,ബുധൻ ,വ്യാഴം ദിനങ്ങളിൽ ആഘോഷിക്കുന്നു

 

പാലാ : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ തിരുകുടുംബസംരക്ഷകനായ വി. യൗസേപ്പിതാവിൻ്റെ മരണത്തിരുനാൾ മാർച്ച് 17, 18 , 19 (ചൊവ്വ,ബുധൻ ,വ്യാഴം ദിനങ്ങളിൽ ആഘോഷിക്കുന്നു.മാർച്ച് 17 ചൊവ്വാഴ്ച വൈകുന്നേരം 5.15 ന് ആഘോഷമായ വിശുദ്ധ കുർബാന , തിരുനാൾ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ് . മാർച്ച് 18 ബുധൻ വൈകുന്നേരം 5 മണിക്ക് ലദീഞ്ഞ് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം തുടർന്ന് കൽകുരിശിന് മുൻപിൽ പുറത്തു നമസ്കാരം.

പ്രധാന തിരുനാൾ ദിനമായ മാർച്ച് 19 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ചെണ്ടമേളം 4:20 പ്രസുദേന്തി വാഴ്ച 4:30 ന് ആഘോഷമായ തിരുനാൾ റാസ , സന്ദേശം, പ്രദക്ഷിണം,പരിശുദ്ധ കുർബാനയുടെ ആശീർവാദം ,കൊടിയിറക്ക്,ജോസഫ് നാമധാരികളുടെ സംഗമം, ഊട്ടുനേർച്ച എന്നിവയുണ്ടായിരിക്കും.തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തീർത്ഥാടന കേന്ദ്രം വികാരി ബഹു. ഫാ.ജോസഫ് തടത്തിൽ സഹ വികാരിമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ. പോൾ കുന്നുംപുറത്ത്, ഫാ.കുര്യാക്കോസ് കൂട്ടുങ്കൽ എന്നിവർ നേതൃത്വം നൽകും. ഏവരെയും തിരുനാൾ തിരുക്കർമ്മങ്ങളിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top