Kerala

സംവരണത്തിനും ഔദാര്യത്തിനും കാത്ത് നിൽക്കാതെ വനിതകൾ പൊതു മണ്ഡലത്തിലേക്ക് കടന്ന് വരണം – മായാ രാഹുൽ

പാലാ: സ്ത്രീ സംവരണത്തിനും ഔദാര്യത്തിനും വേണ്ടി കാത്ത് നിൽക്കാതെ വനിതകൾ പൊതു മണ്ഡലത്തിലേക്കും നേതൃസ്ഥാനങ്ങളിലേക്കും കടന്ന് വരണമെന്ന് പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ മായാ രാഹുൽ പറഞ്ഞു.സഫലം 55 പ്ലസ്സിൻ്റെ നേതൃത്വത്തിൽ നടന്ന വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മായാ രാഹുൽ.ഉഷാ ശശിധരൻ അധ്യക്ഷത വഹിച്ചു.

വൈസ് ചെയർപേഴ്സൺ മായാ രാഹുൽ,മാധ്യമ പ്രവർത്തകയും വാർത്താ അവതാരകയുമായ കെ.എസ്.സന്ധ്യ, പൊതു പ്രവർത്തകയും ആക്ടിവിസ്റ്റുമായ കെ.എൻ.ഷീബ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ഡോ.ഗ്ലോറി മാത്യു,എലിസബത്ത് ആൻ്റണി, സാൻസി ജോജി, ലളിതാ മോഹനൻ,റംല ഖാൻ,രമണിക്കുട്ടി,മോളി തോമസ്,ശൈലജ സഞ്ജീവ്,വി. എം.അബ്ദുള്ള ഖാൻ എന്നിവർ പ്രസംഗിച്ചു.അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top