Kerala

ഗണേഷ് കുമാറിനെതിരായ ആരോപണം, സംസ്ഥാന വ്യാപക പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ്

മന്ത്രി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണം, സംസ്ഥാന വ്യാപക പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ്. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോകളിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. മന്ത്രിയുടെ രാജിയാണ് പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം.

ഇന്നലെ കൽപറ്റയിൽ ഗണേഷ് കുമാറിനെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ നേരിയ സംഘർഷം ഉടലെടുത്തു. കോഴിയെയും കയ്യിൽ എടുത്തായിരുന്നു യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കെഎസ്ആർടിസി ബസ് തടഞ്ഞ പ്രവർത്തകർ, മന്ത്രിയുടെ കോലവും കത്തിച്ചു. സ്ഥലത്ത് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയായി. ബസ് തടഞ്ഞ പ്രവർത്തകരെ നീക്കം ചെയ്യാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top