Kerala

തുല്യത എന്നത് പ്രസംഗത്തിൽ മാത്രം ഒതുക്കേണ്ടതല്ല; വനിതാദിനത്തിൽ വി ഡി സതീശന്‍

കൊച്ചി : വനിതാദിനത്തില്‍ ആശംസകളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുല്യത എന്നത് പ്രസംഗത്തിൽ മാത്രം ഒതുക്കേണ്ടതല്ലയെന്നും ആദരവും സ്വാതന്ത്ര്യവും അവകാശങ്ങളും ഇന്നൊരു ദിവസത്തേക്ക് മാത്രമായി ചുരുക്കരുതെന്നും വി ഡി സതീശൻ പറഞ്ഞു.

ലോകം മാറുകയും വളരുകയുമാണ്. ഇന്ത്യൻ സ്ത്രീയും അതിനൊപ്പം മുന്നേറണം. രാജ്യ പുരോഗതിയും സമൂഹ നന്മയും യാഥാർഥ്യമാകണമെങ്കിൽ വനിതകൾ മുന്നിൽ നിൽക്കണം. ഉയരങ്ങളിലേക്കെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് വനിതാദിനത്തില്‍ ആശംസകളുമായി പ്രതിപക്ഷ നേതാവ് എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top