Kerala

പുതുയുഗ യാത്ര സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകും; വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്. സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകുമെന്ന് വി ഡി സതീശൻ  പറഞ്ഞു. പുതുയുഗ യാത്ര ജനം ഏറ്റെടുത്തു. യുഡിഎഫ് കേരളത്തെ പുനർനിർമ്മിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

പുതുയു​ഗ യാത്രയിൽ‌ 10000 കണക്കിന് വോട്ടിന് തോറ്റ കണ്ണൂരിലെ മണ്ഡലങ്ങളിൽ പോലും കണ്ടത് ജനപ്രളയമാണെന്ന് വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് കേരളത്തെ പുനർ നിർമ്മിക്കുമെന്നാണ് ജാഥയിൽ പറഞ്ഞത്. ഒരു പ്രസ്ഥാനം തിരഞ്ഞെടുപ്പിന് മുൻപ് ഇത്ര വലിയ ഗൃഹപാഠം ചെയ്യുന്നത് ഇന്ത്യൻ ചരിത്രത്തിലാദ്യമാണ്. വർഗീയതക്കെതിരെയുള്ള അതിശക്തമായ പോരാട്ടം നടന്നു. യാത്രയിൽ ഗ്രൂപ്പുകൾ അപ്രസക്തമായി, കണ്ടത് ടീം യുഡിഎഫിനെയാണെന്ന് വിഡി സതീശൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top