പാലാ :പാലാ നിയോജക മണ്ഡലത്തിൽ ഷോൺ ജോർജിനെ വിജയിപ്പിക്കാൻ ട്വന്റി ട്വന്റിയും രംഗത്ത്.പഞ്ചായത്ത് തല കൺവൻഷനുകൾ കഴിഞ്ഞ് ഇപ്പോൾ എൻ ഡി എ നേതാക്കളും ഒരുമിച്ചുള്ള കുടുംബ സംഗമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് .ഇന്നലെ എൻ ഡി എ യുടെ മൂന്നിലവ് കൺവൻഷനിൽ ട്വന്റി ട്വന്റിയുടെ പ്രാതിനിധ്യവും ഉണ്ടായിരുന്നു .

കരൂർ പഞ്ചായത്തിൽ ആകെയുള്ള 17 സീറ്റിൽ 12 സീറ്റിലും സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്തിയപ്പോഴാണ് ട്വന്റി ട്വന്റിയുടെ സംഘടനാ പ്രവർത്തനം മറ്റു പാർട്ടികൾക്കും മനസിലായത് .അതിന്റെ അപകടം മനസിലാക്കിയ സിപിഐഎം പ്രവർത്തകർ തങ്ങൾക്കറിയാവുന്ന ഏക തൊഴിൽ ട്വന്റി ട്വന്റി പ്രവർത്തകർക്ക് നേരെ എടുത്തു.ഓർക്കാപ്പുറത്തുള്ള കായീക ആക്രമത്തിൽ പത്തോളം പേർക്ക് പരിക്ക് പറ്റി.അതേസമയം ട്വന്റി ട്വന്റി എൻ ഡി എ യിലെ ഘടക കക്ഷി ആയതിൽ പിന്നെ കായീക അക്രമക്കാരെ ഇപ്പോൾ കാണാനില്ലെന്നാണ് ട്വന്റി ട്വന്റി ക്കാരും പറയുന്നത് .
പാലായിലെ തങ്ങളുടെ ശക്തി വെളിവാക്കി കൊണ്ടുള്ള നിയോജക മണ്ഡലം കൺവൻഷൻ വിളിച്ചു ചേർക്കുവാനാണ് ഇപ്പോൾ ട്വന്റി ട്വന്റി യുടെ നേതാക്കൾ ഒരുങ്ങുന്നത് .ആ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുവാൻ ഷോൺ ജോർജിനെ ക്ഷണിക്കുവാനാണ് ഇപ്പോൾ ട്വന്റി ട്വന്റി നേതാക്കൾ ആലോചിക്കുന്നത് .
ജയൻ കാരമുള്ളിൽ ,സാബു കുന്നം കോട്ട് ,അജിത് ആൻ്റണി ,ഷിബു വിൽഫ്രഡ്, ജോസഫ് മാത്യു ,ജിമ്മി തോമസ് ,സാവിയോ ,സാബു ജോർജ് ,ഷീജ അനിൽകുമാർ ,മേരി ജോസഫ് തുടങ്ങിയ നേതാക്കൾ കൺവൻഷൻ വിജയിപ്പിക്കുവാനുള്ള ശ്രമത്തിലാണ് .