Crime

മലയാളി വയോധിക കോയമ്പത്തൂരിലെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ

ചെന്നൈ: കോയമ്പത്തൂരിൽ മലയാളി വയോധികയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ കസ്തൂരി കുട്ടി(82)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിത്.

നഞ്ചുണ്ടപുരത്തെ വീട്ടിലാണ് കസ്തൂരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ കെട്ടി. വായിൽ തുണി തിരുകി നിലയിലായിരുന്നു മൃതദേഹം. വീട്ടിൽ ജോലിക്ക് നിന്നിരുന്ന നേപ്പാൾ സ്വദേശിയായ യുവതിയെ കാണാതായതോടെ സംഭവത്തിൽ ദുരൂഹത ഉയർന്നു.

മകൻ ഡോ.രാംകുമാർ കുട്ടിക്കൊപ്പം ആണ് കസ്തൂരി താമസിച്ചിരുന്നത്. വീട്ടിൽ നിന്ന് സ്വ‍ർണ്ണം മോഷണം പോയതായും പൊലീസ് പറഞ്ഞു. രാംകുമാർ വിയറ്റ്നാം സന്ദർശനത്തിന് പോയപ്പോൾ അമ്മയ്ക്കൊപ്പം ഉണ്ടായിരുന്നത് നേപ്പാളി സ്വദേശിയായ ജോലിക്കാരി സൂര്യ റോക്കി മാത്രമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top