Kottayam

കോതമംഗലം, പെരുമറ്റത്ത്… എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട; സ്‌കൂട്ടറിൽ കഞ്ചാവുമായി എത്തിയ ഇതര സംസ്ഥാന തൊഴിലാളികളുടെ പിന്നാലെ സഞ്ചരിച്ച എക്‌സൈസ് സംഘം പിടികൂടിയത ഒൻപതര കിലോ കഞ്ചാവ്

മൂവാറ്റുപുഴ: സ്‌കൂട്ടറിൽ കഞ്ചാവ് കടത്തുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളി സംഘത്തെ പിടികൂടി ചോദ്യം ചെയ്ത മൂവാറ്റുപുഴ എക്‌സൈസ് സംഘം പിടിച്ചെടുത്തത് ഒൻപതരകിലോ കഞ്ചാവ്. സ്‌കൂട്ടറിൽ നിന്നും രണ്ടു കിലോ കഞ്ചാവ് കണ്ടെത്തുകയും, കുളിക്കടവിൽ പാക്കറ്റുകളിലായി ഒളിപ്പിച്ച ഏഴരകിലോ പിടിച്ചെടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബംഗാൾ കൊൽക്കത്ത സ്വദേശികളായ അതിക്കുൾ ഇസ്ലാം, എസ്.കെ സമിൻ, എസ്.കെ മാമ്മൻ എന്നിവരെ കോതമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ സബിൻ ടി,
എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് എന്നിവർ അടങ്ങുന്ന സംഘം പിടികൂടി.

മാർച്ച് അഞ്ച് വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴ കോതമംഗംലം റൂട്ടിൽ കഞ്ചാവുമായി സ്‌കൂട്ടറിൽ മൂന്നംഗ സംഘം വരുന്നതായി എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് എക്‌സൈസ് സംഘം പരിശോധന നടത്തുന്നതിനിടെ മൂന്നംഗ ഇതര സംസ്ഥാന തൊഴിലാളി സംഘം സ്‌കൂട്ടറിൽ വരുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് എക്‌സൈസ് സംഘം ഇവരെ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോൾ സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ രണ്ടു പൊതികളിലായി രണ്ടു കിലോ കഞ്ചാവ് കണ്ടെത്തി. തുടർന്ന് ഇവരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് പ്രദേശത്തെ ആറിനു തീരത്ത് കഞ്ചാവ് ഒളിപ്പിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന്, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ സബിൻ ടി, ഫിലിപ്പ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വി.രവി,

പ്രിവന്റീവ് ഓഫിസർമാരായ വി.എ ഷെമീർ, പി.എസ് സുനിൽ, റസാക്ക്, സോബിൻ ജോസ്, വി.എൽ ജിമ്മി, പി.എം ഉബൈസ് , സീന ആർ, സിവിൽ എക്‌സൈസ് ഓഫിസർ വികാന്ത് പി.വി എന്നിവർ അടങ്ങിയ സംഘം പരിശോധന നടത്തുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ ഇല്ലിക്കാടിനുള്ളിൽ ഏഴു പൊതികളിലായി ഒളിപ്പിച്ച നിലയിൽ ഏഴരകിലോ കഞ്ചാവ് പ്രദേശവാസികളുടെ സഹായത്തോടുകൂടി കണ്ടെത്തുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top