Kerala

എൻ ഡി എ രഥം ഉരുളുന്നു;പാലായിൽ കളം പിടിച്ച് ഷോൺ ജോർജ്

പാലാ :പാലാ വലവൂർ റൂട്ടിൽ പേണ്ടാനം വയൽ ഗ്രാമത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒരു ബസ്സപകടമുണ്ടായി.ആ കൊച്ചു ഗ്രാമത്തിന്റെ ദുഃഖത്തിൽ പങ്ക് ചേർന്ന് അഞ്ഞൂറോളം പേരാണ് അന്നവിടെ ഓടി കൂടിയത്.അന്ന് പല പ്രവർത്തകരും എൻ ഡി എ നേതാവ് ഷോൺ ജോർജിനെ ഇക്കാര്യം വിളിച്ചറിയിച്ചിരുന്നെങ്കിലും ഷോൺ ജോർജ് അവരോടു വളരെ വിനയാന്വിതനായി പറഞ്ഞു ചേട്ടാ ഞാൻ ഒരു അടിയന്തിര പാർട്ടി മീറ്റിങ്ങിലാണ് സംസ്ഥാന നേതാക്കൾ ഇവിടെയുണ്ട്.നമ്മുടെ ആൾക്കാരെ ആശുപത്രിയിലേക്കും പറഞ്ഞു വിട്ടിട്ടുണ്ട്.സേവാ ഭാരതിക്കാരോടും ഞാൻ പറഞ്ഞിട്ടുണ്ട് .മതി ചേട്ടായെന്നു പ്രവർത്തകരും പ്രതിവചിച്ചു.

തിരക്കിൽ നിന്നും തിരക്കിലേക്ക് ഊളിയിടുന്ന ഒരു രാഷ്ട്രീയ കാരനാണ് ഷോൺ ജോർജ്.യുവത്വത്തിന്റെ പ്രസരിപ്പ് ചെയ്തികളിലെല്ലാം ഉണ്ട് .നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപേ 5000 പേരെ നേരിൽ കാണുക എന്ന ദൗത്യമാണ് അദ്ദേഹത്തിന്റേത്.1000 പേരുടെ 5 പൊതുയോഗങ്ങൾ കൂടി അത് എളുപ്പമാക്കുന്ന ആളല്ല ഷോൺ ജോർജ് .ഓരോ വ്യക്തിയെയും നേരിട്ട് കണ്ടു വോട്ട് അഭ്യർത്ഥിക്കുക എന്ന ബ്രഹുത്തായ തന്ത്രമാണ് അദ്ദേഹത്തിന്റേത്.

ഷോൺ ജോർജാണ് സ്ഥാനാർത്ഥിയെന്ന് സൂചന ലഭിച്ചപ്പോഴേ പ്രവർത്തകർ 620 ഓളം ചുവരുകളാണ് ബുക്ക് ചെയ്തത്.അതിനെ നിയന്ത്രിക്കാനായി തന്നെ പത്തോളം നേതാക്കളുണ്ട് .ചുവരിൽ ഇനി പേരുമാത്രം എഴുതിയാൽ മതി ചിഹ്നം വരെ വരച്ചു കഴിഞ്ഞു.ഇത്തവണ മാറാത്തതും മാറും എന്ന മുദ്രാവാക്യമാണ് എൻ ഡി എ പാലായിൽ ഉയർത്തുന്നത് .എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തകരും നേതാക്കളും കൂടെയുണ്ട് .എല്ലാ ദിവസവും വൈകിട്ട് അവലോകന യോഗമുണ്ട്.ആ യോഗത്തിലാണ് പോരായ്മകൾ ചൂണ്ടി കാണിക്കപ്പെടുന്നത്.പിറ്റേ ദിവസം തന്നെ പോരായ്മകൾ നികത്തിയുള്ള ചടുല പ്രവർത്തനങ്ങളാണ് നടക്കുന്നത് .എൻ ഡി എ യുടെ രഥം പാലായിൽ ഉരുളുകയാണ്.വേഗം ആവാഹിച്ചു കൊണ്ട് തന്നെ ..ആ രഥചക്രത്തിൽ പലരുടെയും ഉടലുകളും തലയും ഉരുളുകതന്നെ ചെയ്യും .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top