ന്യൂഡൽഹി: പശ്ചിമേഷ്യൻ തീരത്ത് മൂന്ന് മേഖലകളിലായുണ്ടായ നാല് ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര കപ്പൽഗാതഗത മന്ത്രാലയം അറിയിച്ചു. ഒരു നാവികന് പരിക്കുണ്ട്. എല്ലാവരും വിദേശകപ്പലുകളിലുളളവരാണ്. പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.

ഈ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ പ്രധാന സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന നാവികർക്ക് സുരക്ഷാമാർഗരേഖ പുറത്തിറക്കിയതായി ഷിപ്പിങ് ഡയറക്ടർ ജനറൽ അറിയിച്ചു. പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ തീരം തുങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.