തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുവര്‍ക്ക് സൗകര്യങ്ങളൊരുക്കി മതസൗഹാര്‍ദ്ദത്തിന്റെ മാതൃക കാണിച്ച് പാളയം ജുമ മസ്ജിദും സെന്റ് ജോസഫ് ചര്‍ച്ചും. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ഇത്തവണയും ഭക്തര്‍ക്കായി സൗകര്യങ്ങളൊരുക്കിയാണ് പാളയം മാതൃകയായത്.

വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് മുന്നോടിയായി നടത്തിയ പ്രഭാഷണത്തില്‍, പൊങ്കാലയ്ക്കെത്തുന്ന സഹോദരിമാര്‍ക്കും കുട്ടികള്‍ക്കും ഏറ്റവും മികച്ച ആതിഥേയത്വം നല്‍കണമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി ആഹ്വാനം ചെയ്തത് സമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.