വലവൂർ റൂട്ടിൽ പോണ്ടാനം വയലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കയ്യാലയിൽ ഇടിച്ചു

പാലാ: വലവൂർ റൂട്ടിൽ പോണ്ടാനം വയലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കയ്യാലയിൽ ഇടിച്ചു നിന്നു.
വൈകിട്ട് 6 മണിയോടെയാണ് ക്രിസ്തുരാജ് ബസ് അപകടത്തിൽ പെട്ടത്. ബസ് ചരിത്താണ് നിൽക്കുന്നത് .
പരിക്കേറ്റവരെ നാട്ടുകാർ ഇടപെട്ട് പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കരുണാലയത്തിനും പുത്തൻവീട് ജംഗ്ഷനും ഇടയിൽ വച്ചാണ് അപകടം ഉണ്ടായത് .സ്ഥലത്തുണ്ടായിരുന്ന ട്രാൻസ്ഫോർമറിന് സമീപമാണ് അപകടമുണ്ടായത്. ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.