Crime

ഖത്തറിൽ വീണ്ടും സ്ഫോടനം

ഇസ്രയേൽ ഇറാൻ സംഘർഷത്തിനിടെ ഖത്തറിൽ വീണ്ടും സ്ഫോടനം. 65 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളു​മാണ് ഖത്തറിലെത്തിയതെന്ന് ഖത്തർ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ മന്ത്രാല​യം അറിയിച്ചു. 63 മിസൈലുകളും 11 ഡ്രോണുകളും ലക്ഷ്യത്തിലെത്തും മുമ്പേ തകർത്തു​. രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഒരു ഡ്രോണും അൽ ഉദൈദ് വ്യോമ താവളത്തിൽ പതിച്ചു. ആക്രമണങ്ങളിൽ എട്ടു പേർക്ക് പരിക്കേറ്റു.നാലു പേർ ചികിത്സയിൽ തുടരുകയാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

ക‍ഴിഞ്ഞ ദിവസം രാവിലെ 11.39ന് ആയിരുന്നു ആദ്യത്തെ ആക്രമണമുണ്ടാകുന്നത്.തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും​ അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മടിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top