ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പാകിസ്താനിലെ യു എസ് കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാരുടെ ആക്രമണം. കറാച്ചിയിലുള്ള അമേരിക്കയുടെ കോൺസുലേറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്.

കോൺസുലേറ്റ് പ്രതിഷേധക്കാർ അടിച്ചുതകർത്തു. കോൺസുലേറ്റിലേക്ക് നിരവധി പേർ അതിക്രമിച്ചു കയറിയതിനെ തുടർന്ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 8 പേർ കൊല്ലപ്പെട്ടു. 20 ഓളം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്.