India

ആന്ധ്രപ്രദേശിൽ പടക്കനിർമാണ ശാലയിൽ വൻ തീപിടിത്തം: 20 പേർ മരിച്ചു

വിശാഖപട്ടണം : ആന്ധ്രപ്രദേശിൽ പടക്കനിർമാണ ശാലയിൽ വൻ തീപിടിത്തം. 20 പേർ മരിക്കുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആന്ധ്രയിലെ കാക്കിനാഡയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ 20 പേർ മരിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചുവെന്ന് കാക്കിനാഡ പൊലീസ് സൂപ്രണ്ട് ജി ബിന്ദു മാധവ് പിടിഐയോട് പറഞ്ഞു.

കാക്കിനാഡയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ 20 പേർ മരിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചുവെന്ന് കാക്കിനാഡ പൊലീസ് സൂപ്രണ്ട് ജി ബിന്ദു മാധവ് പിടിഐയോട് പറഞ്ഞു.

കാക്കിനട ജില്ലയിലെ വെറ്റ്‌ലപാലം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സൂര്യശ്രീ പടക്കശാലയിലാണ് സ്‌ഫോടനം നടന്നത്. ഇന്ന് ഉച്ചയ്‌ക്കാണ് സ്‌ഫോടനം നടന്നത്. മരിച്ചവർ കൂടുതലും സ്‌ത്രീകളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top