തൃശ്ശൂർ തൃശ്ശൂരിൽ മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ പത്മജ വേണുഗോപാലിനെ കളത്തിലിറക്കാന്‍ ബിജെപി. കരുണാകരന്റെ പ്രധാന തട്ടകമായിരുന്ന തൃശ്ശൂരില്‍ അദ്ദേഹത്തിന്റെ മകളെ കളത്തിലിറക്കുന്നതോടെ ‘കരുണാകരപക്ഷ’ വോട്ടുകള്‍ പിടിക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് ബിജെപി. 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കളത്തിലിറങ്ങിയ പത്മജ വേണുഗോപാല്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

2021ലെ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സുരേഷ് ഗോപിയായിരുന്നു. പത്മജയെ തൃശൂരില്‍ ഇറക്കുന്നതില്‍ സുരേഷ് ഗോപി അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തൃശ്ശൂരില്‍ മുന്നേറ്റം ഉണ്ടാക്കാനാകാതെ പോയതും പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമായി