Kerala

150ന് മുകളില്‍ സേവനങ്ങള്‍ ഒരു കുട കീഴിൽ; നമ്മുടെ കേരളം ആപ്പ് ഇന്ന് ലോഞ്ച് ചെയ്യും

തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യമാക്കാനും ഏവര്‍ക്കും കൂടുതല്‍ എളുപ്പത്തില്‍ പ്രാപ്യമാക്കാനും സഹായകമായ ‘നമ്മുടെ കേരളം’ മൊബൈല്‍ ആപ്പ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.

സേവനങ്ങള്‍ക്ക് അപേക്ഷിക്കാനും ബില്ലുകള്‍ അടയ്ക്കാനും ‘നമ്മുടെ കേരളം’ ആപ്പ് മുഖേനയോ വെബ്പോര്‍ട്ടല്‍ വഴിയോ സാധിക്കും. കൂടാതെ ഭരണനിര്‍വഹണത്തില്‍ പൊതുജനങ്ങള്‍ക്ക് പങ്കാളികളാവാനുള്ള സംവിധാനവും ‘നമ്മുടെ കേരളം’ ഒരുക്കുന്നുണ്ട്.

ജനന സര്‍ട്ടിഫിക്കറ്റുകള്‍, ക്ഷേമ പദ്ധതികള്‍, പെന്‍ഷനുകള്‍ തുടങ്ങി സര്‍വ്വതലസ്പര്‍ശിയായ 150 ന് മുകളില്‍ സേവനങ്ങള്‍ ഈ ആപ്പില്‍ ഏകീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ബന്ധപ്പെടാനും പരാതികള്‍ സമര്‍പ്പിക്കാനും അപ്ഡേറ്റുകള്‍ നേടാനും കഴിയുന്ന സംവിധാനവും ഇതിലുണ്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top