പൊന്നാനി: അതിവേഗ റെയിൽ പദ്ധതിയിൽ പുതുക്കിയ റിപ്പോർട്ടുമായി മെട്രോമാൻ ഇ ശ്രീധരൻ. തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ പത്തനംതിട്ടയെയും ഉൾപ്പെടുത്തിയാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. യാത്രാസമയത്തിനൊപ്പം പദ്ധതിയുടെ ചെലവും കുറച്ചാണ് പുതിയ റിപ്പോർട്ട്.

54,000കോടിയാകും പദ്ധതി ചെലവ്. മൂന്നു മണിക്കൂറും 20മിനിറ്റും കൊണ്ട് തിരുവനന്തപുരത്ത് നിന്നും കണ്ണൂർ എത്താൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. പുതുക്കിയ റിപ്പോർട്ടിന്റെ വിശദ വിവരങ്ങൾ 10.30ന് പൊന്നാനിയിലെ ഓഫീസിൽവെച്ച് പുറത്ത് വിടും.