Kerala

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനം ഇന്നു രാവിലെ 9ന് പാലായിൽ

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനം ഇന്നു രാവിലെ 9ന് പാലായിൽ ആരംഭിക്കുംആശുപത്രിക്കവലയിലെ സ്വീകരണത്തോടെ ആണ് ജില്ലയിലെ യാത്രയുടെ ആരംഭം. തുടർന്ന് പുഴക്കര മൈതാനിയിൽ സമ്മേളനം.

10.30ന് ഈരാറ്റുപേട്ട സെൻട്രൽ ജംക്ഷനിലും 11.30ന് പൊൻകുന്നം രാജേന്ദ്ര മൈതാനിയിലും പൊതുസമ്മേളനങ്ങൾ. 3ന് ചങ്ങനാശേരി ബസ് സ്റ്റാൻഡ് പരിസരത്തും 4ന് പാമ്പാടി എംജിഎം ജംക്‌ഷനിലും പൊതു സമ്മേളനം നടത്തും.വൈകിട്ട് 5ന് തിരുനക്കര മൈതാനത്ത് സമാപന സമ്മേളനം ശശി തരൂർ എം പി ഉദ്ഘാടനം ചെയ്യും.

കർണാടക മന്ത്രി കെ.ജെ.ജോർജ് മുഖ്യാതിഥിയായി പങ്കെടുക്കും.നാളെ രാവിലെ 8ന് കോട്ടയം ഓർക്കിഡ് റസിഡൻസി ഓഡിറ്റോറിയത്തിൽ വിവിധ മേഖലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട വരുമായി സംവാദം. 9.30ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനത്തും 11ന് കടുത്തുരുത്തി സെൻട്രൽ മൈതാനത്തും പൊതുയോഗം.

ജില്ലയിലെ സമാപന പരിപാടി വൈക്കം ബോട്ട് ജെട്ടി മൈതാനത്ത് 12.30ന് നടക്കും. തുടർന്ന് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top