ഇടുക്കി: എല്ലക്കല് പാലത്തിന് സമീപം മുതിരപ്പുഴയാറിൽ കുളിക്കാൻ ഇറങ്ങിയ 40 -കാരൻ മുങ്ങി മരിച്ചു. മുരിക്കാശ്ശേരി പതിനാറാംകണ്ടം സ്വദേശി സജി എന്നയാളാണ് മരിച്ചത്.

സേനാപതി പഞ്ചായത്തിലെ മുക്കുടി എസ്റ്റേറ്റിലെ തൊഴിലാളിയാണ് സജി. പണി കഴിഞ്ഞ് തിരികെ മടങ്ങുമ്പോൾ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. പുഴയില്‍ വെള്ളം കുറവായിരുന്നെങ്കിലും കയത്തില്‍ മുങ്ങി താഴുകയായിരുന്നു.