
അരുവിത്തുറ: സഹനത്തിന്റെയും അനുതാപത്തിന്റെയും പശ്‌ചാതാപത്തിന്റെയും കാലമായ വലിയ നോമ്പിലെ ആദ്യ വെളളിയാഴ്ചയായ ഇന്നലെ (20 /02/26 ) പ്രാർഥനാ മന്ത്രങ്ങൾ ഉരുവിട്ട് നിരവധിവിശ്വാസികൾ വല്യച്ചൻമല കയറി.
അരുവിത്തുറ ദേവാലയത്തിൽ നിന്ന് ജപമാല പ്രദക്ഷിണത്തോടെ ആരംഭിച്ച കുരിശിന്റെ വഴിയിൽ ആയിരങ്ങൾ പങ്കെടുത്തു. വടവാതൂർ സെന്റ്. തോമസ് അപ്പസ്‌റ്റോലിക് സെമിനാരിയിലെ പ്രഫസർ ഫാ. തോമസ് വടക്കേൽ പീഡാനുഭവസന്ദേശം നൽകി. വികാരി ഫാ. മാത്യൂ ചന്ദ്രൻകുന്നേൽ, ഫാ. ബിജു കുന്നയ്ക്കാട്ട്, ഫാ. ഗോഡ്‌സൺ ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിത്തടത്തിൽ, ഫാ. സിറിൽ തയ്യിൽ, ഡി. ബ്ലെസ്സിൻ ഓ.സി സി എന്നിവർ നേതൃത്വം നൽകി. മലക്കയറ്റത്തിൽ വിശ്വാസികളും സന്ന്യസ്തരും, കുട്ടികളും ഉൾപ്പടെ ധാരാളംപേർ പങ്കെടുത്തു.