ന്യൂഡല്‍ഹി: മുന്‍ പങ്കാളിയില്‍ നിന്ന് വളര്‍ത്തുനായയെ തിരികെ വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. റോട്ട്‌വീലര്‍ ഇനത്തില്‍ പെടുന്ന ഹെന്‍ട്രി എന്ന് വിളിക്കുന്ന നായയുടെ ഇടക്കാല സംരക്ഷണം നിഷേധിച്ച സാകേത് കോടതി ഉത്തരവിനെതിരെയാണ് മഹുവ മൊയ്ത്ര ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹെന്‍ട്രിയെ എല്ലാ മാസവും പത്തുദിവസം തനിക്കൊപ്പം അയക്കണമെന്ന് മഹുവ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2025 നവംബര്‍ പത്തിന് സാകേത് കോടതി മഹുവയുടെ ഹര്‍ജി തളളി.