കൊച്ചി: കുണ്ടന്നൂര്‍-തേവര പാലത്തില്‍ നിന്ന് കായലില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തി. പാലക്കാട് കൊപ്പം സ്വദേശിനിയായ യുവതിയെയാണ് പൊലീസും വര്‍ക്ക്‌ഷോപ്പ് ജീവനക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.

യുവതിയെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പൊലീസ് ജീപ്പില്‍ തന്നെ മരടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.