Kerala

ആലപ്പുഴയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കഞ്ചാവ് വേട്ട. പൂച്ചാക്കലിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. അരൂക്കുറ്റി മറ്റത്തിൽ നികർത്തിൽ പാട്ടുപറമ്പ് വീട്ടിൽ വിമൽരാജ് വി (24) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൂച്ചാക്കലിൽ പ്രതി കഞ്ചാവ് ചില്ലറ വിൽപന നടത്തി വരികയായിരുന്നു. പ്രതിയെ ഇതിനുമുൻപും കഞ്ചാവുമായി പിടിച്ചിട്ടുണ്ട്.

എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോറ്റിക്സ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യൻ എയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അരൂക്കുറ്റി ഭാഗത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായതെന്നാണ് ഔദ്യോഗിക അറിയിപ്പ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top