Kerala

അപകടത്തില്‍ മകന്‍ മരിച്ചു, ഡിവോഴ്‌സിന് അപേക്ഷ നല്‍കിയ ഭാര്യ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തു; സൈനികന്റെ മാതാവ്

കാസർകോട്: സൈനികന്റെ മരണാനന്തര ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നു എന്ന് പരാതി. പെരുമ്പള സ്വദേശി നിധീഷിന്റെ മാതാവായ പാർവതിയാണ് പരാതി നൽകിയത്. സൈനികന്റെ മരണത്തിന് മുൻപ് തന്നെ വിവാഹ മോചന അപേക്ഷ നൽകിയിരുന്ന നിധീഷിന്റെ ഭാര്യ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നു എന്നാണ് അമ്മയുടെ പരാതി.

വേർപിരിഞ്ഞ് താമസിച്ചിരുന്ന ഭാര്യ നിധീഷിന്റെ മരണ ശേഷം ആനുകൂല്യങ്ങൾ വാങ്ങിയെടുത്തുന്നു എന്നാണ് പരാതിയിൽ പറയുന്നത്. മരണാനന്തര ചടങ്ങുകളിൽ പോലും ഭാര്യ പങ്കെടുത്തിരുന്നില്ലെന്ന് നിധീഷിന്റെ കുടുംബം ആരോപിക്കുന്നുണ്ട്. കാസർകോട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top