Kerala

പൊലീസ് സ്റ്റേഷനില്‍ ബര്‍മുഡ ധരിച്ചെത്തി ചെങ്ങന്നൂര്‍ എസ്എച്ച്ഒ; വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു

ആലപ്പുഴ: ചെങ്ങന്നൂര്‍ എസ്എച്ച്ഒയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. മാവേലിക്കര മാങ്കാംകുഴി സ്വദേശിനിയായ യുവതിക്കെതിരെയാണ് കേസെടുത്തത്. പണിമുടക്ക് ദിനത്തില്‍ എസ്എച്ച്ഒ എ സി വിപിന്‍ ബര്‍മുഡയും ടീ ഷര്‍ട്ടും ധരിച്ച് സ്റ്റേഷനില്‍ എത്തിയ ദൃശ്യങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശത്തോടെ പ്രചരിപ്പിച്ചെന്നാണ് കേസ്.

അതേ സമയം ഇത്തരം വേഷം ധരിച്ചെത്തിയതിന് എസ്എച്ച്ഒയോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍ പറഞ്ഞു. വിഡിയോ പ്രചരിപ്പിച്ച മറ്റുള്ളവര്‍ക്കും മോശം കമന്റിട്ടവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top