Kerala

വേനൽചൂടിനിടെ അപ്രതീക്ഷിത മഴയെത്തുന്നു

കടുത്ത വേനലിന് കുളിരായി കേരളത്തിൽ മഴ എത്തുന്നു. ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും തെക്കൻ ബംഗാൾ ഉൾക്കടലിലുമായി നിലനിന്നിരുന്ന ന്യൂനമർദം (Low Pressure Area) ഇപ്പോൾ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

2026 ഫെബ്രുവരി 18-ഓടെ ഈ ന്യൂനമർദം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അനുബന്ധ മേഖലയ്ക്കും മുകളിൽ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇതിനുപുറമെ, തെക്കൻ കേരള തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ 0.9 കിലോമീറ്റർ ഉയരത്തിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top